സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ‘അമൃത് കലശ്’ എന്ന പേര് നൽകിയിരിക്കുന്ന ഈ പദ്ധതിയിൽ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും നിക്ഷേപം നടത്താവുന്നതാണ്. ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം.
അമൃത് കലശ് പദ്ധതിയിൽ 2023 ഫെബ്രുവരി 15 മുതൽ 2023 മാർച്ച് 31 വരെയാണ് നിക്ഷേപം നടത്താൻ അവസരം. 400 ദിവസം മുതലുള്ള കാലാവധിയാണ് നൽകിയിരിക്കുന്നത്. ആഭ്യന്തര നിക്ഷേപകർക്ക് പുറമേ, പ്രവാസികൾക്കും ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപം നടത്താനുള്ള അവസരമുണ്ട്. അമൃത് കലശ് പദ്ധതിയിൽ സാധാരണ പൗരന്മാർക്ക് 7.1 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹ്രസ്വ കാലയളവ് കൊണ്ട് ഉയർന്ന പലിശ നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് അമൃത് കലശ്.
Post Your Comments