Latest NewsNewsBusiness

ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്: ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചു

25 വയസ് മുതൽ 55 വയസ് വരെയുള്ള പ്രായക്കാർക്ക് അൻമോൽ സുരക്ഷാ കവച് വാങ്ങാൻ സാധിക്കുന്നതാണ്

നിക്ഷേപകർക്കായി ഏറ്റവും പുതിയ ടേം ഇൻഷുറൻസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, ഒട്ടനവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള അൻമോൽ സുരക്ഷാ കവച് ആണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ലളിതവും താങ്ങാൻ കഴിയുന്നതുമായ ടേം ഇൻഷുറൻസ് പദ്ധതി എന്ന പ്രത്യേകതയും അൻമോൽ സുരക്ഷാ കവചിന് ഉണ്ട്. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

നോൺ- ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ് വിഭാഗത്തിൽപ്പെട്ട വ്യക്തിഗത പോളിസിയായതിനാൽ അഞ്ച് വർഷം വരെയാണ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. 25 വയസ് മുതൽ 55 വയസ് വരെയുള്ള പ്രായക്കാർക്ക് അൻമോൽ സുരക്ഷാ കവച് വാങ്ങാൻ സാധിക്കുന്നതാണ്. നിക്ഷേപകർക്ക് 50 ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെയുള്ള വിവിധ സം അഷ്വേൻഡ് പോളിസികൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.

Also Read: പൊ​ലീ​സ് ച​മ​ഞ്ഞ് വാ​ഹ​നം ത​ട്ടി​യെ​ടു​ത്തു : ഒരാൾ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button