ThiruvananthapuramNattuvarthaLatest NewsKeralaNews

സ്ത്രീ​യ്ക്ക് നേരെ അതിക്രമം : വയോധികൻ പിടിയിൽ

ക​ര​മ​ന നെ​ടു​ങ്കാ​ട് സോ​മ​ൻ ന​ഗ​ർ തു​ണ്ടു​വി​ള സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ വി​ക്രു എ​ന്ന് വി​ളി​ക്കു​ന്ന വി​ക്ര​മ​നെ(64)​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​യെ ക​ട​ന്നു​പി​ടി​ച്ച കേ​സി​ല്‍ ഒ​രാ​ൾ പൊ​ലീ​സ് പി​ടി​യിൽ. ക​ര​മ​ന നെ​ടു​ങ്കാ​ട് സോ​മ​ൻ ന​ഗ​ർ തു​ണ്ടു​വി​ള സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ വി​ക്രു എ​ന്ന് വി​ളി​ക്കു​ന്ന വി​ക്ര​മ​നെ(64)​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ര​മ​ന പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അവിഹിതബന്ധം ഭർത്താവ് പൊക്കി, സ്വത്തിനോട് ഉള്ള ആർത്തി അമ്മായിഅമ്മ സമ്മതിച്ച് കൊടുത്തില്ല: കൊലപ്പെടുത്തി യുവതി

ഫോ​ര്‍ട്ട് അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ര്‍ ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ര​മ​ന സി.​ഐ സു​ജി​ത്ത്, എ​സ്.​ഐ​മാ​രാ​യ സ​ന്തു, ബൈ​ജു കെ.​വി, സി.​പി.​ഒ​മാ​രാ​യ ജീ​ത്ത് കു​മാ​ര്‍, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ശ്രീ​നു, സ​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ​െപാ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ കൊ​ല​പാ​ത​ക കേ​സി​ലെ​യും മോ​ഷ​ണ കേ​സി​ലെ​യും മ​റ്റ് നി​ര​വ​ധി കേ​സു​ക​ളി​ലെ​യും പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത ഇയാളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button