ThrissurNattuvarthaLatest NewsKeralaNews

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

മാ​ള അ​ഷ്ട​മി​ച്ചി​റ കാ​ട്ടി​ക്ക​ര​ക്കു​ന്ന് കു​ട്ട​മു​ഖ​ത്ത് ഫൈ​സ​ൽ (43), അ​ഷ്ട​മി​ച്ചി​റ ചെ​മ്മ​ല​ത്ത് ആ​ഷ്‌​ലി (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മാ​ള: മാരക ന്യൂജൻ മയക്കുമരുന്നായ ​എം.​ഡി.​എം.​എയു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മാ​ള അ​ഷ്ട​മി​ച്ചി​റ കാ​ട്ടി​ക്ക​ര​ക്കു​ന്ന് കു​ട്ട​മു​ഖ​ത്ത് ഫൈ​സ​ൽ (43), അ​ഷ്ട​മി​ച്ചി​റ ചെ​മ്മ​ല​ത്ത് ആ​ഷ്‌​ലി (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും മാ​ള പൊ​ലീ​സും ചേ​ർ​ന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 45 ഗ്രാം എം.​ഡി.​എം.​എ ആണ് പിടിച്ചെടുത്തത്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാണ് സംഭവം. കാ​ട്ടി​ക്ക​ര​ക്കു​ന്നി​ലെ​ത്തി​യ ​പൊ​ലീ​സ് സം​ഘം ഫൈ​സ​ലി​ന്‍റെ വീ​ട് വ​ള​ഞ്ഞ്, അ​ക​ത്തു​ നി​ന്ന്​ ഗേ​റ്റ് പൂ​ട്ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഇ​യാ​ളി​ൽ​ നി​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​ഷ്​​ലി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ​ക്ക് എം.​ഡി.​എം.​എ കി​ട്ടി​യ ഉ​റ​വി​ട​വും ഇ​ത് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Read Also : അന്യഗൃഹ ജീവിയെ പോലുള്ള ഈ പ്രതിമ നിർമിച്ച് 6 ലക്ഷം കലക്കിയപ്പോ പട്ടിണി മാറിയോ ഗയ്‌സ്? – സർക്കാരിന് രൂക്ഷ വിമർശനം

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ദോ​ങ്​​ഗ്രേ​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. റൂ​റ​ൽ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ൻ​സ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ. അ​രു​ൺ, മാ​ള എ​സ്.​എ​ച്ച്.​ഒ സ​ജി​ൻ ശ​ശി, ഡാ​ൻ​സ​ഫ് എ​സ്.​ഐ വി.​ജി. സ്റ്റീ​ഫ​ൻ, ടീം ​അം​ഗ​ങ്ങ​ളാ​യ പി.​പി. ജ​യ​കൃ​ഷ്ണ​ൻ, സി.​എ. ജോ​ബ്, സി.​വി. സൂ​ര​ജ്, മി​ഥു​ൻ ആ​ർ. കൃ​ഷ്ണ, മാ​ള എ​സ്.​ഐ വി.​വി. വി​മ​ൽ എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button