Latest NewsKeralaNews

എന്തൊരു നാണക്കേടാണിത്, വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത്: കേരളം നമ്പർ വൺ തന്നെ!!

കേരളത്തിൽ നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും

തിരുവനന്തപുരം: ഇടത് സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് ജി വാര്യർ. ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

read also: തമിഴ്നാട് സർക്കാരുമായി കോടികളുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഒല, ലക്ഷ്യം ഇതാണ്

കുറിപ്പ് പൂർണ്ണ രൂപം

ലോകത്താദ്യമായി ഒരു സർക്കാർ തന്നെ ഔദ്യോഗിക സംഘത്തിൽ വ്യാജ കർഷകനെ ഉൾപ്പെടുത്തി മനുഷ്യക്കടത്ത് നടത്തുക . കേരളം നമ്പർ വൺ തന്നെ .
ചില അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ മുങ്ങുന്ന വാർത്ത കേട്ടിട്ടുണ്ട് . പക്ഷെ ഇതാദ്യമായി ഇവിടെ കർഷകനല്ലാത്ത ഒരാളെ പാർട്ടി ബന്ധം വച്ച് ലിസ്റ്റിൽ തിരുകി കയറ്റുകയാണ് ചെയ്തത് . മന്ത്രിയെ ഇസ്രായേലിൽ പോകാൻ രാഷ്ട്രീയ കാരണത്താൽ അനുവദിച്ചതുമില്ല .
കേരളത്തിൽ നിന്ന് ഇനി ഒരു പഠന സംഘത്തിന് അനുമതി കൊടുക്കും മുമ്പ് വിദേശ രാഷ്ട്രങ്ങൾ പല തവണ ചിന്തിക്കും . എന്തൊരു നാണക്കേടാണിത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button