സംസ്ഥാനത്ത് ഉൽപ്പന്ന നിർമ്മാണ മേഖല മുന്നേറുന്നതായി റിപ്പോർട്ട്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ തുടർച്ചയായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന്റെ ഫലമാണ് ഉൽപ്പന്ന നിർമ്മാണ മേഖലയിലെ പുരോഗതിയെന്നും കൂട്ടിച്ചേർത്തു. പ്രധാനമായും രാസവസ്തു, ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ, യന്ത്രങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിൽ ഏർപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളാണ് മികച്ച നേട്ടം കൈവരിച്ചിട്ടുള്ളത്. അതേസമയം, പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ച മന്ദഗതിയിലാണ്.
തൊഴിലാളികളുടെ എണ്ണം പരമ്പരാഗത മേഖലയിലാണ് ഏറ്റവും കൂടുതൽ ഉള്ളത്. രാസവസ്തു, പെട്രോളിയം ഉൽപ്പന്നങ്ങൾ, റബ്ബർ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ഔഷധം, ബൊട്ടാണിക്കൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ സാമ്പത്തിക മുന്നേറ്റം കൈവരിക്കാൻ സഹായിക്കുന്ന മേഖലകൾ കൂടിയാണ്. മുൻ വർഷത്തേക്കാൾ ഇത്തവണ വ്യവസായ മേഖലയിൽ 17.29 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ട്. നിർമ്മാണ മേഖലയിലെ വളർച്ച 18.19 ശതമാനമാണ്.
Also Read: തിലകമണിഞ്ഞ് ഭക്തിനിര്ഭരയായി സാറാ അലി ഖാന്, ഇസ്ലാമിന് നാണക്കേടുണ്ടാക്കിയെന്നു വിമർശനം
Post Your Comments