KeralaLatest NewsNews

നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണ്: എം എ ബേബി

തിരുവനന്തപുരം: പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് ഉൾപ്പെടെയുള്ള ഭരണഘടനാ ഭേദഗതിയിലൂടെ ആർഎസ്എസ് പ്രചാരകരായ നരേന്ദ്ര മോദിയും അമിത്ഷായും ഇന്ത്യൻ ഭരണഘടനയെ മനുസ്മൃതിയുടെ തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്ന് സിപിഎം നേതാവ് എം എ ബേബി. ഇന്ത്യൻ നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: നീതിന്യായവ്യവസ്ഥ ശരിയായ രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ അമിത് ഷാ ആഭ്യന്തരമന്ത്രി പദവിയിൽ എത്തില്ലായിരുന്നു: എം എ ബേബി

കൊലക്കേസിൽ അമിത്ഷായെ വിചാരണ ചെയ്യാൻ അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയതാണ്. അമിത്ഷായെ വിചാരണ ചെയ്യണമെന്ന് റിപ്പോർട്ട് നൽകിയ ഗോപാൽ സുബ്രഹ്മണ്യത്തിന് സുപ്രീംകോടതി ജഡ്ജി പദവി നഷ്ടമായതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദത്തിന്റെ കാര്യമില്ല: യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button