AgricultureLatest NewsKeralaNews

ബിജു സർക്കാരിനെ പ്രതി സന്ധിയിലാക്കി എന്ന് കൃഷി മന്ത്രി, അതിഥി കർഷകൻ എന്ന് ട്രോൾ

27കർഷകരെയാണ് ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്.

കൊച്ചി: ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയ സംഭവം ആസൂത്രിതമെന്നു കൃഷി മന്ത്രി പി പ്രസാദ്. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജു ചെയ്തതെന്നും കൃഷി മന്ത്രി പറഞ്ഞു.

read also: ടെലികോം സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങൾ പുനഃരവലോകനം ചെയ്യും, പുതിയ നീക്കവുമായി ട്രായ്

സംഭവത്തിൽ ട്രോളുകൾ സമൂഹമാധ്യമത്തിൽ നിറയുകയാണ്. അങ്ങകലെ ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ഒരു അതിഥി കർഷകൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമത്തിൽ കുറിച്ചു.

27കർഷകരെയാണ് ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്. സംഘം നാളെ തിരിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് ബിജു കുര്യനെ കാണാതായത്. തന്നെ അന്വേഷിക്കേണ്ടതെന്ന് വ്യാഴാഴ്ച രാവിലെ ഭാര്യയ്ക്ക് വാട്സ് ആപ്പിലൂടെ സന്ദേശം ബിജു അയച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button