സിറിയ: സിറിയയില്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റല്ലെന്ന് 10 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയുടെ വാദം.
ബെല്‍ജിയത്തില്‍ അഭയാര്‍ത്ഥിയായി എത്തിയ യുവാവാണ് പത്ത് വയസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ കേസില്‍ ഈ വാദവുമായി രംഗത്തെത്തിയത് .
2021 ഏപ്രില്‍ മാസത്തിലാണ് പ്രതി തന്റെ ഭാര്യയുടെ മറ്റൊരു ബന്ധത്തിലെ മകളെ പീഡനത്തിനിരയാക്കിയത് . ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് എട്ടാഴ്ച ഗര്‍ഭിണിയാണെന്ന് വ്യക്തമായത് . തുടര്‍ന്ന് പെണ്‍കുട്ടി തന്നെയാണ് രണ്ടാനച്ഛനെതിരെ മൊഴി നല്‍കിയത് . ഈ കേസില്‍ വിചാരണ ഇപ്പോഴും തുടരുകയാണ് . എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പെണ്‍കുട്ടിയെ അവഹേളിക്കാനും , തന്റെ നാടിന്റെ സംസ്കാരത്തെ കൂട്ടുപിടിച്ച് രക്ഷപെടാനും പ്രതി ശ്രമം നടത്തി .
തന്റെ രാജ്യമായ സിറിയയില്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മോശമല്ലെന്നായിരുന്നു പ്രതി പറഞ്ഞത് . മാത്രമല്ല ആ കൊച്ചു പെണ്‍കുട്ടി എന്നെ പ്രകോപിപ്പിച്ചു. അവള്‍ക്ക് ഒമ്പത് വയസ്സ് മാത്രമേ ഉള്ളൂവെന്ന് അവര്‍ പറയുന്നു. അത് അവളുടെ പെരുമാറ്റ രീതിയാണ്, അവളുടെ മനസ്സില്‍ അവള്‍ക്ക് അതിനേക്കാള്‍ പ്രായമുണ്ട്. – തുടങ്ങിയ കാര്യങ്ങളാണ് പ്രതി ഉന്നയിച്ചത്. അതിനാല്‍ പരമാവധി തടവുശിക്ഷ ഒഴിവാക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു .
Post Your Comments