ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന സുരക്ഷാ മേഖലയായ കഫര്‍ സൗസയിലാണ് ആക്രമണം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നു.
ഞായറാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പം വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിന് മുമ്പേയാണ് ഇസ്രയേലിന്റെ ആക്രമണം.
രാജ്യത്തെ സുരക്ഷാ വിഭാഗങ്ങളും ഇന്റലിജന്‍സ് വിഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കഫര്‍ സൗസ. ഇറാനിയന്‍ സ്ഥാപനങ്ങള്‍ കൂടുതലുള്ളതും കനത്ത സുരക്ഷയുള്ളതുമായ സ്ഥലമാണിത്. ഈ പ്രദേശങ്ങളെ നേരത്തെയും ഇസ്രായേല്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും പാര്‍പ്പിട മേഖലകള്‍ക്ക് നേരെ ആക്രമണം അപൂര്‍വമായിരുന്നു. ഇസ്രായേല്‍ മിസൈല്‍ പതിച്ച പ്രദേശത്തിന്റെ തൊട്ടടുത്തായി ഇറാനിയന്‍ സാംസ്‌കാരിക കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതെങ്കിലും വ്യക്തിയെ ലക്ഷ്യമിട്ടാണോ ആക്രമണം എന്ന് വ്യക്തമല്ല.
Post Your Comments