Latest NewsNewsBusiness

നടപ്പു സാമ്പത്തിക വർഷം പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിച്ച് കേന്ദ്രം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് 3,839 കോടി രൂപയും, ഐആർസിടിസിയുടെ ഓഫർ ഫോർ സെയിലിലൂടെ 2,723 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷം പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ കോടികളുടെ നേട്ടവുമായി കേന്ദ്രസർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ 31,106 കോടി രൂപയുടെ നേട്ടമാണ് കൈവരിച്ചത്. ഇത്തവണ എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 20,516 കോടി രൂപയുടെ നേട്ടം ഇക്കാലയളവിൽ എൽഐസിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. 3,058 കോടി രൂപയാണ് ഒഎൻജിസിയുടെ ഓഫർ ഫോർ സെയിൽ വഴി നേടിയത്.

പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് 3,839 കോടി രൂപയും, ഐആർസിടിസിയുടെ ഓഫർ ഫോർ സെയിലിലൂടെ 2,723 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ 65,000 കോടി രൂപ പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. എന്നാൽ, പിന്നീട് 50,000 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. നിലവിൽ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വ്യവസായ കമ്പനിയായ ഐടിസി ലിമിറ്റഡിന്റെ ഓഹരികൾ ഈ വർഷം മാർച്ചിൽ വിൽക്കാൻ കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഐടിസി ഓഹരികൾ വിറ്റൊഴിക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് ലക്ഷ്യം കാണുന്നതാണ്.

Also Read: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം അപകടത്തിലാകാം

shortlink

Related Articles

Post Your Comments

Related Articles


Back to top button