Latest NewsKeralaNews

ഇസ്രയേലില്‍ കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു

ന്യൂഡൽഹി: കര്‍ഷകസംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. പിന്നീട് ബിജുവിനെ ഫോണില്‍ കിട്ടുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

നൂതന കൃഷി രീതി പഠിക്കുന്നതിനായി കേരളത്തില്‍ നിന്നും ഇസ്രയേലില്‍ എത്തിയ കർഷകരിൽ ഒരാളായിരുന്നു ബിജു. കണ്ണൂര്‍ ഇരിട്ടിയിലെ ബൈജു കുര്യനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.

സംഭവം സംബന്ധിച്ച് പോലീസിലും ഇസ്രയേല്‍ എംബസിയിലും സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് കുമാര്‍ പരാതി നല്‍കിയിരുന്നു.

27 പേരടങ്ങുന്ന ഒരു സംഘത്തെയാണ് കൃഷി വകുപ്പ് ഇസ്രയേലിലേക്കയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button