KollamKeralaNattuvarthaLatest NewsNews

കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് 50 ലക്ഷത്തോളം രൂപയുടെ പാൻമസാല

മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാൻ മസാല കടത്തിയത്

കൊല്ലം: കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട. മിനി ലോറിയിൽ കടത്താൻ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. കരുനാഗപ്പള്ളി പൊലീസ് ആണ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. മൂവാറ്റുപുഴ സ്വദേശിയുടെ പേരിലുള്ള ലോറിയിലാണ് പാൻ മസാല കടത്തിയത്.

Read Also : നടപ്പു സാമ്പത്തിക വർഷം പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിച്ച് കേന്ദ്രം, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ ദേശീയ പാതയിൽ വച്ചാണ് സംഭവം. കരുനാഗപ്പള്ളി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന് സമീപത്ത് ഇന്നലെ രാത്രി മുതൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലെത്തിയ മിനി ലോറി കൈ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. തുടർന്ന്, പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ ഡ്രൈവറും സഹായിയും കരോട്ട് ജംങ്ഷനിൽ ലോറി ഉപേക്ഷിച്ച് ഇറങ്ങിയോടി. സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ചകിരിച്ചോര്‍ നിറച്ച ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില പാക്കറ്റുകൾ സൂക്ഷിച്ചിരുന്നത്.

തൊണ്ണൂറ്റി അയ്യായിരം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങളാണ് കണ്ടെടുത്തത്. അരക്കോടിയോളം രൂപ ഇതിന് വിപണിയിൽ വില വരുമെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button