ഇന്ത്യൻ വിപണിയിൽ ഇന്ന് സ്മാർട്ട് വാച്ച് പ്രേമികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വ്യത്യസ്ഥമായ സ്മാർട്ട് വാച്ചുകളാണ് ഓരോ കമ്പനികളും പുറത്തിറക്കുന്നത്. ഇന്റർനെറ്റ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒട്ടനവധി സവിശേഷതകളാണ് സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട് വാച്ച് നിർമ്മാതാക്കളാണ് ഫയർ ബോൾട്ട്. പല മോഡലുകളിലുള്ള സ്മാർട്ട് വാച്ചുകളാണ് ഫയർ ബോൾട്ട് പുറത്തിറക്കിയിട്ടുള്ളത്. അത്തരത്തിൽ മികച്ച സവിശേഷതകൾ ഉള്ള സ്മാർട്ട് വാച്ചാണ് ഫയർ ബോൾട്ട് ആസ്ട്രോ. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
1.78 ഇഞ്ച് അമോലെഡ് സ്ക്രീനുള്ള സ്മാർട്ട് വാച്ചാണ് ഫയർ ബോൾട്ട് ആസ്ട്രോ. ബ്ലൂടൂത്ത് കോളിംഗ് സൗകര്യം, നൂറിലധികം സ്പോർട്സ് ആക്ടിവിറ്റി മോഡുകൾ, ഹൃദയമിടിപ്പ്, ബ്ലഡ് ഓക്സിജൻ, ആർത്തവ ചക്രം എന്നിവയ്ക്കായുള്ള പ്രത്യേകം സജ്ജീകരിച്ച ട്രാക്കറുകളാണ് പ്രധാന സവിശേഷത. വെള്ളം, പൊടി, വിയർപ്പ് എന്നിവയെ പ്രതിരോധിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഫയർ ബോൾട്ട് ആസ്ട്രോ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 2,999 രൂപയാണ്.
Post Your Comments