Latest NewsNewsInternationalGulfOman

ഒമാനിൽ ഭൂചലനം

മസ്‌കത്ത്: ഒമാനിൽ ഭൂചലനം. ദുകമിലാണ് ഭൂചലനം ഉണ്ടായത്. നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ 7.55ന് ആണ് ഭൂചലനം ഉണ്ടായത്.

Read Also: ‘കൈയിലെ മുറിവ് കണ്ടപ്പോള്‍ ഉമ്മ പിടിച്ചു, ലൗവ്വർ തേച്ചപ്പോൾ ചെയ്തതാണെന്ന് പറഞ്ഞു’:എംഡിഎംഎ കാരിയറായ 14 വയസുകാരി പറയുന്നു

4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി ഭൂചലനശാസ്ത്ര വിഭാഗം വ്യക്തമാക്കി. ഭൂചലനം അനുഭവപ്പെട്ടെന്ന് വ്യക്തമാക്കി ഓപ്പറേഷൻസ് സെന്ററിലേക്ക് ജനങ്ങളുടെ ഫോൺ കോളുകൾ വന്നുവെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. അതേസമയം, ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: മലയാളി റെയിൽവെ ജീവനക്കാരിക്ക് നേരെ പീഢന ശ്രമം; പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാൻ അന്വേഷണസംഘം, അന്വേഷണം ഊർജിതമാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button