കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കൾ ലഹരിമരുന്ന് നൽകിയതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. പതിനാല് വയസുള്ള പെൺകുട്ടിയാണ് വെളിപ്പെടുത്തൽ നടത്തിയത്. രണ്ട് വർഷത്തോളമായി പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. വളരെ അപകടകരമായ രീതിയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റവും പ്രവൃത്തിയുമെല്ലാം. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
രണ്ട് വര്ഷം മുൻപ് ആണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ അപരിചിതരായ യുവാക്കളെ പരിചയപ്പെടുന്നത്. ഇവർ പെൺകുട്ടിക്ക് ആദ്യം സൗജന്യമായിട്ടായിരുന്നു ലഹരിമരുന്ന് നൽകിയിരുന്നത്. ഒരു ഗ്രാം ‘മരുന്ന്’ വിറ്റാൽ 1500 രൂപ കിട്ടുമെന്ന് പറഞ്ഞതോടെ, പെൺകുട്ടി ലഹരിമരുന്ന് കാരിയർ ആകാനും തീരുമാനിച്ചു.
കൈയിൽ ബ്ലേഡുകൊണ്ട് മുറിവുണ്ടാക്കി അതിൽ ലഹരിമരുന്ന് വെച്ചാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്. മകളുടെ കൈയ്യിലെ മുറിവ് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ രഹസ്യമായി പെൺകുട്ടിയെ ശ്രദ്ധിച്ച് പോന്നു. ഈ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ലഹരിമരുന്ന് ഉപയോഗത്തെ കുറിച്ച് വീട്ടുകാർ അറിയുന്നത്. പിടിക്കപ്പെട്ടപ്പോൾ, താൻ മാത്രമല്ലെന്നും സ്‌കൂളിലെ മറ്റ് കുട്ടികളും ഉപയോഗിക്കുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി.
Post Your Comments