രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന പത്ത് നഗരങ്ങളെ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച പട്ടിക കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച 10 അതീവ സുരക്ഷാ മേഖലകളിലെ അനധികൃത കടന്നുകയറ്റവും ഫോട്ടോ, വീഡിയോ എന്നിവയുടെ ചിത്രീകരണവും നിയന്ത്രിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം പുറത്തുവിട്ട പട്ടികയിൽ കേരളത്തിൽ നിന്നും ഒരു നഗരമാണ് ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ നാവികസേനാ കേന്ദ്രത്തിനും കപ്പൽ ശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളെയുമാണ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചിൻ ഷിപ്പിയാർഡ്- എംജി റോഡ്, കണ്ടെയ്നർ ഫ്രീറ്റ് സ്റ്റേഷൻ, നേവൽ ജെട്ടി, റോറോ ജെട്ടി, പോർട്ട് ട്രസ്റ്റ് ക്വാർട്ടർ, നേവൽ ബേസ്, പോർട്ട് ട്രസ്റ്റ് ഭൂമി, പോർട്ട് ട്രസ്റ്റ് കോട്ടേഴ്സ്, പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കൺ ഓയിൽ ടാങ്ക്, കുണ്ടന്നൂർ ഹൈവേ, നേവൽ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി മുതൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുക. കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലെയും, ആൻഡമാൻ നിക്കോബാർ ദ്വീപിലെയും സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Also Read: തെങ്ങില്‍ നിന്നു വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
Post Your Comments