തിരുവനന്തപുരം: ഓവർടേക്കിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി കേരളാ പോലീസ്. വളരെ ശ്രദ്ധയോടെ, സുരക്ഷിതമായി ചെയ്യേണ്ട കാര്യമാണ്. വളവുകളിൽ ഓവർടേക്കിംഗെന്ന് പോലീസ് പറഞ്ഞു. വളവുകളിൽ ഒരിക്കലും ഓവർടേക്കിംഗ് പാടില്ലെന്ന് പോലീസ് നിർദ്ദേശം നൽകി.
Read Also: മഗ്നീഷ്യത്തിന്റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…
സുരക്ഷിതമായി ഓവർടേക്ക് ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ധൃതി കാണിക്കാതെ, മുന്നിലും പിന്നിലും ശ്രദ്ധ കൊടുത്ത് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം ഓവർടേക്ക് ചെയ്യുക.
* റോഡ് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ ? എങ്കിൽ മാത്രമേ ഓവർടേക്ക് ചെയ്യാവൂ.
* വളവുകൾ, തിരിവുകൾ, നാലും കൂടുന്ന കവലകൾ, ഇടുങ്ങിയ പാലം, സീബ്രാലൈൻ തുടങ്ങിയ ഇടങ്ങളിൽ ഓവർടേക്കിംഗ് പാടില്ല.
* ചിലർ എളുപ്പമാർഗ്ഗം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലേ, അപകടം ക്ഷണിച്ചുവരുത്തുകയാണ് അവർ. വലതുവശത്തുകൂടി മാത്രമേ ഓവർടേക്ക് ചെയ്യാവൂ.
* ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും പിന്നിൽനിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴും വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകണം.
* നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ആ വാഹനത്തിൽ നിന്ന് ഇറങ്ങുന്നവരോ മറ്റു കാൽനട യാത്രക്കാരോ ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്.
* കയറ്റത്തിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗം തീർത്തു കുറവായിരിക്കും. ഈ സമയത്ത് എതിർ വശത്തു നിന്ന് അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ആ ഭാഗം വളവ് കൂടെയാണെങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
Post Your Comments