Latest NewsKeralaNews

അംഗത്വ സമാശ്വാസനിധി: ധനസഹായമായി ഇതുവരെ വിതരണം ചെയ്തത് 46.87 കോടി

തിരുവനന്തപുരം: കേരളത്തിലെ സഹകരണ സംഘങ്ങളിലെ രോഗംമൂലം അവശത അനുഭവിക്കുന്ന അംഗങ്ങൾക്ക് ആശ്വാസമേകാൻ ഏർപ്പെടുത്തിയിട്ടുള്ള അംഗത്വ സമാശ്വാസനിധിയിലൂടെ ധനസഹായമായി ഇതുവരെ 46.87 കോടി രൂപ നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ.

Read Also: ഭാര്യയേയും പിഞ്ചുകുഞ്ഞിനെയും കുത്തിക്കൊലപ്പെടുത്തി യുവാവ്: സംഭവം നടക്കുന്നത് മൂത്തമകന്റെ കണ്മുന്നിൽ

അർബുദം, വൃക്കരോഗം, കരൾ രോഗം, പരാലിസിസ്, അപകടത്തിൽ ശയ്യാവലംബരായവർ, എച്ച്ഐവി, ഗുരുതരകമായ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, ബൈപ്പാസ്, ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകൾക്ക് വിധേയരായവർ, മാതാപിതാക്കൾ മരിച്ചു പോയ സാഹചര്യത്തിൽ അവർ എടുത്ത ബാദ്ധ്യത പേറേണ്ടി വരുന്ന കുട്ടികൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ ധനസഹായം ലഭ്യമാവുക. സഹകരണ സംഘങ്ങൾ കേരള സഹകരണ അംഗത്വ സമാശ്വാസ നിധിയിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തിൽ നിന്നാണ് തുക നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി..

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം 2021 ജൂൺ മാസത്തിൽ മെമ്പർ റിലീഫ് ഫണ്ടിന്റെ ഒന്നാം ഘട്ടമായി 11194 പേർക്ക് 23.94 കോടി രൂപയുടെയും, നവംബറിൽ രണ്ടാം ഘട്ടത്തിൽ 11060 പേർക്ക് 22.93 കോടി രൂപയുടെയും ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മഗ്നീഷ്യത്തിന്‍റെ കുറവ് നിങ്ങളിലുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും…

shortlink

Related Articles

Post Your Comments

Related Articles


Back to top button