
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളിനടി മോക്ഷ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾക്കൊളളിച്ചിരിക്കുന്നത്.
കള്ളൻ മാത്തപ്പന്നായി വിഷ്ണു ഉണ്ണിക്കൃഷ്ണൻ എത്തുമ്പോൾ മോക്ഷ ഭഗവതിയാകുന്നു. അനുശ്രീ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവർക്കു പുറമേ സലിം കുമാർ, ജോണി ആൻ്റണി, നോബി, ജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, ജയകുമാർ, മാലാ പാർവ്വതി എന്നിവരും പ്രധാന താരങ്ങളാണ്.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. തിരക്കഥ- കെവി അനിൽ, ഗാനങ്ങൾ- സന്തോഷ് വർമ്മ, സംഗീതം- രഞ്ജിൻ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോൺ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം,പ്രെഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺടോളർ- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. ഈ ചിത്രത്തിന്റെ നിർമ്മാണം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments