ഒരുവര്‍ഷംകൊണ്ട് ഒരുലക്ഷത്തില്‍പരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍. രണ്ടുലക്ഷത്തില്‍പരം തൊഴിലവസരങ്ങൾ, ഏഴായിരം കോടിയുടെ നിക്ഷേപം. സംരംഭകവര്‍ഷത്തിലൂടെ ഈ ചരിത്രനേട്ടം കൈവരിച്ചെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാദം പെരുംനുണയെന്ന് വിഡി സതീശൻ പറഞ്ഞത് ശെരിവെച്ച് മനോരമ ന്യൂസ് ചാനൽ തെളിവുകൾ നിരത്തി. എന്താണ് മന്ത്രി പറയുന്ന ‘നമ്മുടെ’ കണക്ക്? ഒരുമിച്ച് സഞ്ചരിച്ച് പരിശോധിക്കാമെന്ന മന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷ നേതാവ് അവഗണിച്ചു.
അറുപതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോമിയോ ക്ലിനിക്, വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കട തുടങ്ങിയവയെല്ലാം സർക്കാരിന്റെ പുതിയ സംരംഭത്തിന്റെ പട്ടികയിലാണ് കാട്ടിയിരിക്കുന്നത്. എന്നാൽ, ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം സംരംഭമെന്ന അവകാശവാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഒരു ലക്ഷം വലിയ കണക്കല്ലേ എന്ന് ആദ്യം പലരും സംശയം പ്രകടിപ്പിച്ചതാണ്. എന്നാല്‍ എട്ടുമാസം കൊണ്ട് അത് നേടാനായി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും നല്ല അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
Post Your Comments