KeralaLatest NewsNews

സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ല: മുഖ്യമന്ത്രി

പാലക്കാട്: സർക്കാർ സ്ഥാപനങ്ങളിൽ വരുന്ന ജനങ്ങൾ ദയ ചോദിച്ച് വരുന്നവരല്ലെന്നും, അവർ അർഹമായത് ചോദിക്കുവാൻ വരുന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുത്തുന്നത് അഴിമതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാലിശ്ശേരിയിൽ സംഘടിപ്പിച്ച സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുനിന്നും അതിദാരിദ്രം നിർമ്മാർജ്ജനം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിദാരിദ്രം അനുഭവിക്കുന്നവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞുവെന്നും, തദ്ദേശസ്ഥാപനങ്ങൾ വഴി ഈ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു. ‌രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നായിരുന്നു ഗോവിന്ദന്റെ പരാമർശം. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട് എൻ.ഡി.എ സർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘കടംവാങ്ങൽ പരിധി കുറച്ചതും സംസ്ഥാനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 40000 കോടി രൂപയുടെ വിഹിതമാണ് കുറയുന്നത്. വിവിധ ആനുകൂല്യങ്ങളും റവന്യൂ കമ്മിറ്റി ഗ്രാൻഡും കേന്ദ്രം വെട്ടി കുറയ്ക്കുകയാണ്. ഒടുവിൽ ജിഎസ്ടിയിലും കൈവച്ചു. ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്രം ബോധപൂർവ്വമായി പ്രവർത്തിക്കുകയാണ്. ജനകീയ പ്രതിരോധ ജാഥ ലക്ഷമിടുന്നത് പ്രതിരോധമാണ്. സംസ്ഥാനം രാജ്യത്തിന് മാതൃകയായാണ് പ്രവർത്തിക്കുന്നത്. യുഡിഎഫ് എം.പിമാർ കേന്ദ്ര നയത്തിനെതിരെ സംസാരിക്കുന്നില്ല. സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാനാണ് എം പിമാർ ശ്രമിക്കുന്നത്. ആർഎസ്എസ് ഹിന്ദു രാഷ്ട്രം, നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആർഎസ്എസ് വത്കരിക്കുകയാണ്. ജുഡീഷ്യൽ സംവിധാനം, സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവിടങ്ങളിൽ ആർഎസ്എസ് ഇടപെടൽ ഉണ്ടാകുന്നുണ്ട്’, എം.വി ഗോവിന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button