Latest NewsKeralaNews

ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദത്തിന്റെ കാര്യമില്ല: യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കി വിതരണം ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദമുണ്ടാകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ യൂണിയനുകൾക്ക് ആശങ്കയുള്ളതായി പറഞ്ഞിട്ടില്ല. അവർക്ക് അവരുടേതായ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മസ്കിന് വീണ്ടും തിരിച്ചടി, മൂന്ന് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു

യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറാണ്. കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള ഉത്തരവിൽ അപാകതയില്ല. പുതിയ ഉത്തരവും ടാർഗറ്റ് നിർദേശവും തമ്മിൽ ബന്ധമില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകുന്നത് സംബന്ധിച്ച ഉത്തരവ് എംഡി ബിജു പ്രഭാകർ പുറത്തിറക്കിയത്. മാസാദ്യം പകുതി ശമ്പളം നൽകുമെന്നും സർക്കാർ സഹായം കിട്ടുന്ന മുറയ്ക്ക് ബാക്കി കൊടുക്കുമെന്നുമായിരുന്നു ഉത്തരവ്. അതേസമയം, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്‌മെന്റ് ശുപാർശയിൽ ഭരണാനുകൂല സംഘടനകൾ പോലും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Read Also: ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിലുള്ള ചർച്ച അപകടകരം: ആശങ്കയുണ്ടെന്ന് എ എ റഹീം

shortlink

Related Articles

Post Your Comments

Related Articles


Back to top button