മഹാശിവരാത്രി ദിനമായ ഇന്ന് ബലി തർപ്പണത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആലുവ പെരിയാർ തീരത്തേക്ക് എത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തർ ബലി തർപ്പണം നടത്താൻ എത്തുന്നത് ആലുവയിലാണ്. ഭക്തർക്ക് ബലി തർപ്പണം നടത്താൻ ആവശ്യമായ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.
പെരിയാറിൽ മുങ്ങിക്കുളിച്ച് മണപ്പുറത്തും, മറുകരയിൽ അദ്വൈതാശ്രമത്തിലുമാണ് ബലി തർപ്പണം നടത്തുക. മണപ്പുറത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും, അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റും ഭക്തജനങ്ങൾക്കാവശ്യമായ വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏകദേശം നൂറോളം ബലിത്തറകളാണ് മണപ്പുറത്ത് ഉള്ളത്. അതേസമയം, കുംഭ മാസത്തിലെ വാവ് 19- ന് വൈകിട്ട് 4 മണി മുതൽ ആയതിനാൽ 19- ന് വൈകിട്ട് മുതൽ 20- ന് ഉച്ച വരെയും ബലി തർപ്പണം തുടരുന്നതാണ്.
Post Your Comments