Latest NewsNewsIndia

കൊച്ചി ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍, ഔദ്യോഗിക രഹസ്യനിയമം ബാധകം

കേരളത്തിലെ ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം, പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം: ഒരു കാരണവശാലും ഈ മേഖലകളിലെ വിവരങ്ങള്‍ പുറത്തുവരരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും അനുബന്ധ പ്രദേശങ്ങളും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തി. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലുമായി സ്ഥിതിചെയ്യുന്ന പത്തു സുരക്ഷാ മേഖലകളുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഈ മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. കര്‍ശന സുരക്ഷാ നിരീക്ഷണം വേണ്ട മേഖലകളാണിത്.

Read Also: ‘എട്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് കട പുതിയ സംരംഭം!’ സർക്കാരിന്റെ ലക്ഷം സംരംഭം തള്ള്, കള്ളക്കണക്ക്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്‌സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ േൈഹവയും വാക്വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവ സുരക്ഷാമേഖല. പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥാപനങ്ങളും മറ്റു പ്രവര്‍ത്തന സംവിധാനങ്ങളും മറ്റു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപങ്ങളുമാണ് ഇതില്‍പ്പെടുന്നത്.

ഈ മേഖലയില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമായിരിക്കും. പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിനു പുറമേ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാമേഖലകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button