ആരോഗ്യമുള്ള ചർമ്മത്തിനും തലമുടിക്കുമെല്ലാം ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും.
Read Also : അവിഹിത ബന്ധം കൈയ്യോടെ പൊക്കി, ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി ഭാര്യ
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ഇതിന് കഞ്ഞിവെള്ളം സഹായിക്കുന്നു.
മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും കഞ്ഞിവെള്ളം സഹായിക്കും. എന്നാല്‍, പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണോ? നല്ലതല്ല എന്നാണ് ഉത്തരം. കഞ്ഞിവെള്ളത്തിൽ സ്റ്റാർച് ധാരാളം ഉണ്ട്. അതായത്, അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തിൽ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍, പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് അത്ര ആരോഗ്യകരമായ ഒന്നല്ല.
Post Your Comments