കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നിർദ്ദേശത്തെ തുടർന്നാണ് ലോക്കർ തുറന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം നീണ്ടുനിന്ന മൊഴിയെടുക്കലിനിടെയാണ് വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്. ഇതോടെ വെട്ടിലായിരുക്കുകയാണ് ശിവശങ്കർ.
ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കാതെ തുടരുന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ മൊഴി പ്രസക്തമാകുന്നത്. വേണുഗോപാലിന്റെ മൊഴിയെടുക്കല്‍ പത്തുമണിക്കൂര്‍ നീണ്ടു. ലോക്കറില്‍ വെക്കാന്‍ സ്വപ്ന ആദ്യം കൊണ്ടുവന്ന 30 ലക്ഷത്തെപ്പറ്റി താനും ശിവശങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും വേണുഗോപാലിന്റെ മൊഴിയിലുണ്ട്.
കോഴ ഇടപാടിനെപ്പറ്റി താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വേണുഗോപാല്‍ മൊഴി നല്‍കിയത്. അതേസമയം ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ മൗനം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. വേണുഗോപാലിന്റെയും സ്വപ്നാ സുരേഷിന്റെയും പേരിലുള്ള ഈ ലോക്കറില്‍ നിന്നാണ് ലൈഫ് മിഷന്‍ അഴിമതിക്കേസിലെ കോഴയായ ഒരുകോടി രൂപ പിന്നീട് കണ്ടെടുത്തത്.
Post Your Comments