Latest NewsArticleKeralaIndiaNewsWriters' Corner

ഇന്ത്യയെ തകർക്കാൻ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യർ

സോറോസിന്റെ ഏറ്റവും പ്രധാന ലക്ഷ്യം മോദി സർക്കാരിനെ പുറത്താക്കുക

ഇന്ത്യയെ തകർക്കാൻ ജോർജ് സോറോസിന്റെ ബില്യൺ കണക്കിന് ഡോളർ കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും ഉണ്ടെന്നു സന്ദീപ് വാര്യർ. സോഷ്യൽ മീഡിയയിലൂടെയാണ്‌ സന്ദീപിന്റെ വിമർശനം.

കുറിപ്പ് പൂർണ്ണ രൂപം

ഇന്ത്യയെ തകർക്കാൻ ജോർജ് സോറോസിന്റെ ബില്യൺ കണക്കിന് ഡോളർ . സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും. ലോകത്തെമ്പാടുമുള്ള ‘ദേശീയവാദി സർക്കാരുകളെ’ തകർക്കുമെന്ന് പ്രഖ്യാപിച്ച് ബില്യൺ കണക്കിന് ഫണ്ടിറക്കി കൂലി പ്രചാരണം സംഘടിപ്പിക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ജീവാത്മാവും പരമാത്മാവുമാണ്‌ ഹംഗറിയിൽ ജനിച്ച് അമേരിക്കയിൽ കഴിയുന്ന ബിസിനസ്സുകാരൻ ജോർജ് സൊറോസ് .

സോറോസിന്റെ ഏറ്റവും പ്രധാന ലക്ഷ്യം , ഇന്ത്യയിലെ ജനാധിപത്യത്തെ ദുര്ബലപ്പെടുത്തുക , മോദി സർക്കാരിനെ പുറത്താക്കുക . ഈ ലക്ഷ്യം നേരത്തെ പുറത്ത് വന്നതാണ് . ഇന്നത് ശരിവക്കും പോലെയാണ് പുറമേക്ക് വരുന്ന വാർത്തകൾ.

read also: പാപ യോനിയിൽ പിറന്നവളാണ് സ്ത്രീകൾ: ഭഗവത് ഗീതയെ വിമർശിച്ച് ഡോ: അരുൺകുമാർ

2016ൽ മോദി സർക്കാർ എൻജിഒകൾക്ക് വരുന്ന ഫണ്ടിങ് സംബന്ധിച്ച് നിയന്ത്രണങ്ങൾ കൊണ്ട് വന്നപ്പോൾ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനും പ്രശ്നങ്ങളുണ്ടായി . ഓപ്പൺ സൊസൈറ്റി ഫണ്ട് ചെയ്യുന്ന ചില ഇന്ത്യൻ എൻജിഒ കളുണ്ട് . എല്ലാം മോദി വിരുദ്ധ പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ .
നിങ്ങൾ മോദിയെ എതിർത്തോളൂ . പക്ഷെ ഇന്ന് ജോർജ് സൊറോസ് പറഞ്ഞു വക്കുന്ന അപകടകരമായ നിലപാടുണ്ട് . അത് ഇന്ത്യയിലെ ‘ജനാധിപത്യത്തിന്റെ പുനഃസ്ഥാപനം’ നടത്തുമെന്നതാണ് .

ലോകത്തെമ്പാടുമുള്ള ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ നടക്കുന്ന ഒരു വൈദേശിക കോടീശ്വരൻ ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ബില്യൺ കണക്കിന് ഡോളർ ഒഴുക്കുമ്പോൾ , അതിൽ നിന്ന് വിഹിതം പറ്റിയവരാണ് മോദി വിരുദ്ധ നരേറ്റിവുകൾ പടച്ച് വിടുന്നത് . ജാഗ്രത .

shortlink

Related Articles

Post Your Comments

Related Articles


Back to top button