ന്യൂഡല്‍ഹി: മുംബൈയിലും ഡല്‍ഹിയിലും നടന്ന ബിബിസി ഓഫീസുകളിലെ പരിശോധന ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് നടന്നതെന്ന് ആദായ നികുതി വകുപ്പ്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തിയെന്നും സര്‍വെ നടപടികളുടെ ഭാഗമായി ആരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
ക്ലോണ്‍ ചെയ്ത പ്രധാന ഉപകരണങ്ങള്‍ നടപടിക്ക് ശേഷം തിരികെ നല്‍കി. ഓഫീസിലെ ജീവനക്കാരെ പതിവ് പോലെ പ്രവര്‍ത്തിക്കാനും പുറത്ത് പോകാനും അനുവദിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വേണ്ടത്ര സമയം നല്‍കിയെന്നും റെയ്ഡിന് പിന്നാലെ ആദായ നികുതി വകുപ്പ് പ്രതികരിച്ചു.
അതേസമയം, ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി പ്രസ്താവനയില്‍ പ്രതികരിച്ചു. അന്വേഷണത്തില്‍ ആദായ നികുതി അധികാരികളുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.
Post Your Comments