UAELatest NewsNewsInternationalGulf

യുഎഇയിൽ വൻ തീപിടുത്തം: വെയർഹൗസുകളും കാറുകളും കത്തിനശിച്ചു

അജ്മാൻ: യുഎഇയിൽ വൻ തീപിടുത്തം. അജ്മാനിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെയായിരുന്നു സംഭവം. എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഒരു റെസിഡൻഷ്യൽ കെട്ടിടം, പ്രിന്റിങ് പ്രസ്, വെയർഹൗസുകൾ, ഒട്ടേറെ കാറുകൾ എന്നിവ കത്തിനശിച്ചു. സിവിൽ ഡിഫൻസ് വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Read Also: ആട് നെല്ല് തിന്നെന്ന് ആരോപിച്ച് പതിമൂന്നുകാരിക്ക് നേരെ ക്രൂരമർദ്ദനം: കഴുത്തിൽ പിടിച്ച് ഉയർത്തി ശ്വാസം മുട്ടിച്ചു, പരാതി

അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള സപ്പോർട്ട് ടീമുകളും സിവിൽ ഡിഫൻസിലെ അഗ്നിശമന സേനാംഗങ്ങളും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Read Also: അവിഹിത ബന്ധം കൈയ്യോടെ പൊക്കി, ചോദ്യം ചെയ്ത ഭർത്താവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button