ഉപഭോക്താക്കൾക്ക് കിടിലം ഫീച്ചറുകൾ നൽകുന്ന പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. പലപ്പോഴും വാട്സ്ആപ്പ് മുഖാന്തരം ചിത്രങ്ങൾ അയക്കുമ്പോൾ ക്വാളിറ്റി കുറഞ്ഞു പോകാറുണ്ട്. ഈ പ്രശ്നത്തിനാണ് ഇത്തവണ വാട്സ്ആപ്പ് പരിഹാരം കണ്ടിരിക്കുന്നത്. ഏറ്റവും മികച്ച ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങൾ അയക്കുന്ന സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അത്തരത്തിൽ ക്വാളിറ്റി നഷ്ടപ്പെടാതെ ചിത്രങ്ങൾ എങ്ങനെ അയക്കണമെന്ന് പരിചയപ്പെടാം.
ആദ്യം തന്നെ വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനു ശേഷം, വാട്സ്ആപ്പ് സെറ്റിംഗ്സ് തുറക്കുക. ഇതിൽ സ്റ്റോറേജ് ആൻഡ് ഡാറ്റ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്തതായി തെളിയുന്ന വിൻഡോയിൽ മീഡിയ അപ്ലോഡ് ക്വാളിറ്റി ടാപ്പ് ചെയ്യുക. തുടർന്ന് മൂന്ന് ഓപ്ഷനുകൾ തെളിയുന്നതാണ്. ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റാ സേവർ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ ബെസ്റ്റ് ക്വാളിറ്റി തിരഞ്ഞെടുത്താൽ കംപ്രസ് ചെയ്യാതെ ചിത്രങ്ങൾ അയക്കാൻ സാധിക്കും. ഇത്തരത്തിൽ ബെസ്റ്റ് ക്വാളിറ്റി തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഡാറ്റ വേണ്ടി വരുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.
Post Your Comments