രാജ്യത്തെ 99 കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് പിൻവലിച്ച് അയൽ രാജ്യമായ ചൈന. കൊൽക്കത്തയിൽ ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോ നടക്കുന്ന വേളയിലാണ് ഇന്ത്യയിലെ കയറ്റുമതി സംസ്കരണ കേന്ദ്രങ്ങൾക്ക് ചൈന താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ, സമുദ്രോൽപന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ധാരണയിൽ എത്തിയതോടെയാണ് വിലക്കുകൾ പിൻവലിച്ചത്.
വിലക്കുകൾ നീക്കം ചെയ്തതോടെ അടുത്ത സാമ്പത്തിക വർഷം മുതൽ സമുദ്രോൽപന്ന കയറ്റുമതിയിൽ വൻ മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. സമുദ്രോൽപന്ന കയറ്റുമതിയിൽ ഏകദേശം 5 ശതമാനം മുതൽ 10 ശതമാനം വരെയാണ് വളർച്ച പ്രതീക്ഷിക്കുന്നത്. എം.പി.ഇ.ഡി.എ, എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ, ബീജിംഗിലെ ഇന്ത്യൻ എംബസി, വാണിജ്യ മന്ത്രാലയം എന്നിവ നടത്തിയ സംയുക്ത പരിശ്രമങ്ങളുടെ ഫലമായാണ് കയറ്റുമതി വീണ്ടും പുനരാരംഭിക്കുന്നത്.
Also Read: നിർമല പറഞ്ഞത് സത്യം: ജിഎസ്ടി നഷ്ടപരിഹാരത്തിന് എജി നല്‍കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്
Post Your Comments