AlappuzhaLatest NewsKeralaNattuvarthaNews

പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റിൽ: വയോധികനായ പ്ര​തി പൊലീ​സ് സ്റ്റേ​ഷ​നി​ൽ കൈ​ഞ​ര​മ്പു മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

ക​രു​മാ​ടി തെ​ക്കേ പു​തു​ക്കേ​ടം വേ​ണു​ഗോ​പാ​ല​ക്കൈ​മ(72)​ളാ​ണ് അറസ്റ്റിലായത്

അ​മ്പ​ല​പ്പു​ഴ: പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൈ​ഞ​ര​മ്പു മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ക​രു​മാ​ടി തെ​ക്കേ പു​തു​ക്കേ​ടം വേ​ണു​ഗോ​പാ​ല​ക്കൈ​മ(72)​ളാ​ണ് അറസ്റ്റിലായത്. തുടർന്ന്, ഇയാൾ അ​മ്പ​ല​പ്പു​ഴ പൊലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കുകയായിരുന്നു.

വി​മു​ക്ത​ഭ​ട​നാ​യ ഇ​യാ​ൾ ത​നി​ച്ച് അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. നി​ര​വ​ധി ആ​ൺ​കു​ട്ടി​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ച് പ്ര​കൃ​തി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സ​മാ​ന സം​ഭ​വം ന​ട​ന്ന​തോ​ടെ ക​രു​മാ​ടി സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പരാതി നൽകുകയായിരുന്നു. തു​ട​ർ​ന്ന്, ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം’- ശിവശങ്കറിനെ വെട്ടിലാക്കി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്റ്റേ​ഷ​നി​ൽ വെച്ച് പ്ര​തി കു​ളി​മു​റി​യു​ടെ വാ​തി​ലി​നോ​ടു ചേ​ർ​ന്നു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ളി ഇ​ള​ക്കി​യെ​ടു​ത്ത് കൈ​ഞ​ര​മ്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു. ഇയാളെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button