Life StyleHealth & Fitness

ആരോഗ്യ സംരക്ഷണത്തിന് ‘ത്രിഫല’ ചൂര്‍ണം

ആരോഗ്യമുള്ള കുടലിന്റെ പ്രാധാന്യം ആരോഗ്യ വിദഗ്ധര്‍ ഊന്നിപ്പറയാറുണ്ട്. ശരിയായ ദഹനത്തിന് മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ഒരു ജീവിതമാണ് നമുക്ക് ആവശ്യമെങ്കില്‍ കഴിക്കുന്നത് പോഷകാഹാരങ്ങളായിരിക്കണം. ചില ഔഷധസസ്യങ്ങള്‍ കുടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ശരീരത്തെ ആരോഗ്യത്തോടെ സംരക്ഷിക്കയും ചെയ്യുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തിനും നല്ല ദഹനത്തിനും ഉത്തമമായി ആരോഗ്യ വിഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഔഷധ കൂട്ടാണ് ത്രിഫല.

നെല്ലിക്ക, കടുക്ക, താന്നിക്ക എന്നീ മൂന്ന് ഫലങ്ങളുടെ തികഞ്ഞ സംയോജനമാണ് ത്രിഫല. അത്ഭുതകരമായ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഈ മൂന്ന് പഴങ്ങളുടെ ആന്റി ഓക്‌സിഡൈസിംഗ് ഗുണങ്ങളും വീക്കം തടയുവാനുള്ള സവിശേഷതകളും ത്രിഫലയുടെ ഔഷധമൂല്യം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ മലവിസര്‍ജ്ജനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ത്രിഫല. ആമാശയത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കാനും കുടലിനെ ആല്‍ക്കലൈന്‍ ആക്കാനും നെല്ലിക്ക സഹായിക്കുന്നു.

നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കാനും കുടലിലെ ചീത്ത ബാക്ടീരിയകളെ പരിമിതപ്പെടുത്താനും സഹായിക്കുന്ന അത്ഭുതകരമായ ഔഷധമാണ് ത്രിഫല. ശരീരഭാരം കുറയ്ക്കാന്‍ ത്രിഫല മികച്ചതാണ്. ത്രിഫല പതിവായി കുറച്ച് കഴിക്കുന്നത് വയര്‍, ചെറുകുടല്‍, വന്‍കുടല്‍ എന്നിവ ആരോഗ്യകരമായി നിലനിര്‍ത്തി ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കും.

കുടലിനെ വൃത്തിയാക്കുന്ന ഒരു ഒറ്റമൂലിയായി പ്രവര്‍ത്തിക്കുന്നതിലൂടെ കുടലിലെ ടിഷ്യൂക്കളെ ശക്തിപ്പെടുത്താനും മയപ്പെടുത്തുവാനും ത്രിഫല സഹായിക്കുന്നു. അതുവഴി നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായി നിലനിര്‍ത്താനും സാധിക്കുന്നതാണ്. 5 ഗ്രാം ത്രിഫല പൊടി ദിവസത്തില്‍ രണ്ടുതവണയെങ്കിലും കഴിക്കുന്നത് അമിതവണ്ണമുള്ളവരുടെ ശരീരഭാരം, അരവണ്ണം, ഇടുപ്പിന്റെ ചുറ്റളവ് എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഫാര്‍മസികളിലും ആയുര്‍വേദ കടകളിലും ത്രിഫല പൊടി അല്ലെങ്കില്‍ ഗുളിക രൂപത്തില്‍ ത്രിഫല ലഭ്യമാണ്.

തയ്യാറാക്കേണ്ട വിധം: ഒരു സ്പൂണ്‍ ത്രിഫല പൊടി രാത്രി മുഴുവന്‍ വെള്ളത്തില്‍ കലര്‍ത്തി വയ്ക്കുക. അടുത്ത ദിവസം, മുന്‍കൂട്ടി തയ്യാറാക്കിയ ഈ വെള്ളം പകുതിയായി കുറയ്ക്കുന്നതുവരെ തിളപ്പിക്കുക. തണുത്ത് കഴിഞ്ഞാല്‍ ഈ പാനീയം ഒറ്റയടിക്ക് കുടിക്കുക.

ത്രിഫല ചൂര്‍ണം പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു ആയുര്‍വേദ പ്രതിവിധിയാണ്. രാത്രി കിടക്കാന്‍ നേരത്ത് ഇത് അല്‍പം കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഒരു നുള്ളു ത്രിഫലയില്‍ ഒരുപാട് പഴങ്ങളുടെ ഗുണമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തൊക്കയാണ് ത്രിഫലയുടെ ഗുണങ്ങള്‍ എന്ന് നോക്കാം,

1. നല്ല ദഹനം
2. മലബന്ധമുള്ളവര്‍ക്ക്
3. ടോക്സിനുകള്‍
4. കാഴ്ച ശക്തി
5. രക്തപ്രവാഹം
6. തടി കുറയ്ക്കാന്‍
7. സന്ധി വേദന
8. പ്രമേഹം
9. ബിപി കുറയ്ക്കാം
10. ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാം
11. മുഖക്കുരു , മുടി കൊഴിച്ചില്‍ തടയാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button