കൊച്ചി: കൊച്ചിയില്‍ വനിതാ യൂട്യൂബറെ അധിക്ഷേപിച്ച് നാട്ടുകാര്‍. യൂട്യൂബര്‍ ദ്വയാര്‍ത്ഥം വരുന്ന ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ചായിരുന്നു യൂട്യൂബറും നാട്ടുകാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കൊച്ചി മറൈന്‍ഡ്രൈവിലായിരുന്നു സംഭവം. അസഭ്യമായ ഭാഷയിലായിരുന്നു യൂട്യൂബര്‍ ഷമ്മിക്ക് നേരെ നാട്ടുകാര്‍ അധിക്ഷേപം നടത്തിയത്. പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥമുള്ള ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചതോടെ നാട്ടുകാര്‍ യൂട്യൂബര്‍ക്ക് നേരെ തിരിയുകയായിരുന്നുവെന്ന് പറയുന്നു.
Read Also:ആരതിയുടെ വിരലിൽ വിവാഹ നിശ്ചയ മോതിരം അണിഞ്ഞപ്പോൾ അലറി വിളിച്ച് റോബിൻ
അതേസമയം ഇതിനുള്ള വിശദീകരണവുമായി യൂട്യൂബര്‍ രംഗത്ത് എത്തി. തങ്ങളുടെ ചാനല്‍ പബ്ലിക് ഒപീനിയന്‍ എടുക്കാറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചോദിച്ചതെന്നും യൂട്യൂബ് വ്‌ളോഗര്‍ പറയുന്നു. സദാചാരവാദികളായ ഒരുകൂട്ടം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് തങ്ങളെ അധിക്ഷേപിച്ചതെന്നും കേട്ടാലറയ്ക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് തങ്ങളെ അപമാനിച്ചുവെന്നും യൂട്യൂബര്‍ പറഞ്ഞു.
‘ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നതിനെ കുറിച്ചും, ആര്‍ത്തവം ഉള്ളപ്പോള്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നും അത് തെറ്റാണെന്നും പറഞ്ഞു കൊണ്ട് കുറേ ആളുകള്‍ തങ്ങളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു’, യൂട്യൂബര്‍ വെളിപ്പെടുത്തി.
‘നാസര്‍ എന്ന പേരുള്ള ഓട്ടോറിക്ഷക്കാരന്‍ തെറി പറയുകയും ഫോണ്‍ പിടിച്ച് വാങ്ങി എറിഞ്ഞു. നാസറിനെതിരെ ആലുവ പൊലീസില്‍ പരാതി നല്‍കി’, യൂട്യൂബര്‍ ഷമ്മി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
Post Your Comments