ന്യൂഡൽഹി: ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നു കേന്ദ്രത്തിന് അഭിപ്രായമില്ല. സംസ്ഥാനങ്ങളുടെ യോജിപ്പാണു പ്രധാനമെന്നും നിർമല പറഞ്ഞു. സംസ്ഥാനങ്ങൾ സമ്മതിച്ചാൽ ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടുവരും. ഇക്കാര്യത്തില്‍ 2021 സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ യോജിപ്പു അറിയിച്ചിരുന്നു.
ശനിയാഴ്ച അടുത്ത യോഗം ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. വ്യവസായ സ്ഥാപനമായ പിഎച്ച്‌ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (പിഎച്ച്‌ഡിസിസിഐ) ബജറ്റിന് ശേഷമുള്ള സംവാദത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അതേസമയം, കേരളവും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനെതിരാണെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments