ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. നൂതന ഫീച്ചറുകൾ ഉള്ള നിരവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കിയ ജനപ്രിയ മോഡലാണ് വൺപ്ലസ് 6ടി. ഇവയുടെ പ്രധാന ഫീച്ചറുകൾ അറിയാം.
6.41 ഇഞ്ച് ഒപ്ടിക് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2340 പിക്സൽ റെസലൂഷനും, കോർണിംഗ് ഗോറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും ലഭ്യമാണ്. ക്വാൽകം എസ്എം845 സ്നാപ്ഡ്രാഗൺ 845 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 9 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണെന്ന് സമസ്ത
16 മെഗാപിക്സൽ, 20 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 3,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 185 ഗ്രാം മാത്രമാണ് ഈ ഹാൻഡ്സെറ്റിന്റെ ഭാരം. വൺപ്ലസ് 6ടി ഹാൻഡ്സെറ്റുകളുടെ 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡൽ 18,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
Post Your Comments