പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി എസ്.ഐയും സംഘവും ആണ് അറസ്റ്റ് ചെയ്തത്.
Read Also : കൊല്ലാന്‍ തോന്നിയാല്‍ കൊല്ലണം, ഉമ്മ വെക്കാന്‍ പറ്റുമോ? – ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി
ആന്ധ്രപ്രദേശിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽേവ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി വിൽപന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ലയിലെ ചില അന്യസംസ്ഥാന തൊഴിലാളികൾ ഇതിന്‍റെ കാരിയര്‍മാരായും പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, പരപ്പനങ്ങാടി സി.ഐ കെ.ജെ. ജിനേഷ്, പരപ്പനങ്ങാടി എസ്.ഐ അരുൺ എന്നിവരുടെ നേതൃത്വത്തില്‍ താനൂർ ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments