WayanadLatest NewsKeralaNattuvarthaNews

കാണാതായ യുവതി സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്

മാനന്തവാടി: രണ്ടു ദിവസം മുമ്പ് വയനാട്ടില്‍ കാണാതായ യുവതിയെ ജീവനൊടിക്കിയ നിലയില്‍ കണ്ടെത്തി. പിലാക്കാവ് വടക്കേ തലത്തില്‍ ത്രേസ്യ (സുജി-38) യാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുതല്‍ ആണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. യുവതിക്ക് വേണ്ടി തെരച്ചില്‍ നടന്നുവരികയായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. തേസ്യയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also : ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികളെ കെട്ടിയിട്ട് ബലാത്സംഗവും ക്രൂരമര്‍ദ്ദനവും: നാലുപേർ അറസ്റ്റിൽ

മാനന്തവാടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. ഭര്‍ത്താവ്: വിനീഷ് ജോസ്. മക്കള്‍: അല്‍ജിന്‍ ജോസ് ജോസഫ്, അല്‍ജിയ റോസ്, ആന്‍ സേവ്യര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button