മയൂഖം എന്ന മലയാള സിനിമയിൽ കൂടി പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. തന്റെ 24 മത് വയസിൽ ക്യാൻസർ വന്നതും അതിനെ അതിജീവിച്ചതും എല്ലാം മംമ്ത തുറന്ന് പറഞ്ഞിരുന്നു. അടുത്തിടെ ഓട്ടോ ഇമ്യൂണൽ ഡിസീസ് എന്ന രോഗാവസ്ഥയിലാണ് താനെന്ന് നടി മംമ്ത വെളിപ്പെടുത്തുകയും ചെയ്തു. അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെ, നിരവധി പേർ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്ന് നടി വ്യക്തമാക്കുന്നു. താൻ അസുഖത്തെ നേരിടുന്നതിന് കുറിച്ചും, അതിന്റെ വ്യാപ്തിയെ കുറിച്ചും നടി വ്യക്തമാക്കുന്നുണ്ട്.
മംമ്തയുടെ വാക്കുകൾ ഇങ്ങനെ:
ഒൻപത് മാസങ്ങൾക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാൻ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. അവർക്ക് പെട്ടെന്ന് അത് സഹിക്കാൻ കഴിഞ്ഞില്ല. വളരെ പ്രസമേറിയ അവസ്ഥയായിരുന്നു അവരുടേത്. ഈ അസുഖം കൂടുതലായതോടെ ഞാൻ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാൻ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാൻ നാട്ടിൽ വന്ന് പമ്പിൽ എണ്ണ അടിക്കാൻ പോയപ്പോൾ, എന്നെ കണ്ടതും പെട്ടെന്ന് ഒരാൾ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.
അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് ഞാന്‍ മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല. ഇവരെ തിരുത്തുക സാധ്യമല്ല. സത്യത്തിൽ ഞാൻ ഈ വെള്ളപ്പാണ്ടിനെ കുറിച്ച് ആരോടും പറയാൻ ആഗ്രഹിച്ചിരുന്നില്ല. ആളുകള്‍ അത് കാണുകയും എന്നോട് ചോദിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്.
കഴിഞ്ഞ മൂന്ന് മാസങ്ങൾ എനിക്ക് വേറെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണുക ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. എല്ലാ ദിവസവും ഞാൻ കരയുകയായിരുന്നു. ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും. എന്റെ തലയിലെ ഭാരമൊന്ന് ഇറക്കിവെക്കാം എന്ന് കരുതി. ചുറ്റും വായുവുണ്ടെങ്കിലും ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.
Post Your Comments