Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

തനിക്ക് പശുക്കളോടുള്ള സ്‌നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല: വൈറലായി കൃഷ്ണകുമാറിന്റെ കുറിപ്പ്

തിരുവനന്തപുരം: തനിക്ക് പശുക്കളോടുള്ള സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും, അവയുടെ കണ്ണില്‍ നോക്കുമ്പോള്‍ തന്റെ മനസുനിറയുമെന്നും ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. രാഷ്ട്രീയ അന്ധത ബാധിച്ചിട്ടില്ലാത്തവര്‍ക്ക് അത് അനുഭവിക്കാനാകുമെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പശുക്കളോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കുവെച്ചായിരുന്നു കുറിപ്പ്. പശുവും അമ്മയാണ്, ഇനി എപ്പോള്‍ സമയം കിട്ടിയാലും താന്‍ ഇവര്‍ക്കൊപ്പം സമയം ചെലവിടുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Read Also: ജീവിക്കാൻ ഒരു വഴിയുമില്ല, എല്ലാം നഷ്ടപ്പെടുന്നതിന് മുൻപുള്ള അവസാന ശ്രമം: സ്വന്തം വൃക്ക വിൽപ്പനയ്ക്ക് വെച്ച് 55 കാരൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നമസ്‌കാരം സഹോദരങ്ങളേ,

‘ഇന്നീ വൈകുന്നേരം നിങ്ങളോട് സൗമ്യതയെപ്പറ്റിയും ശാന്തതയെപ്പറ്റിയും സ്‌നേഹത്തെപ്പറ്റിയും ചുരുക്കത്തില്‍ചില കാര്യങ്ങള്‍ പറയാമെന്നു കരുതി. കാരണമെന്താണെന്ന് ഇതിനൊപ്പമുള്ള ചിത്രങ്ങള്‍ പറയും’.

‘പേരില്‍ത്തന്നെ കൃഷ്ണന്‍ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോള്‍ പൂര്‍വാധികം ദൃഢമായിരിക്കുന്നു. രാഷ്ട്രീയമായ അന്ധത ബാധിച്ച ചിലരൊക്കെ ട്രോളിയേക്കാം, പക്ഷെ ഒന്നുപറയാം ; എപ്പോഴെങ്കിലും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്തൊന്നു ചെന്ന് നില്‍ക്കുക. അവയുടെ കണ്ണുകളിലേക്കു നോക്കുക. രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ആ നിമിഷങ്ങളില്‍ മനസ് നിറയുന്നത് അനുഭവിക്കാനാകും’.

‘ഞാനും നിങ്ങളും ജനിച്ചുവീണുകഴിഞ്ഞു ജീവന്‍ നിലനിര്‍ത്തിയതും വളര്‍ന്നു വലുതായതും അമ്മയുടെ മുലപ്പാല്‍ കുടിച്ചാണ്. ഒരു ഘട്ടം കഴിഞ്ഞാല്‍പ്പിന്നെ നമ്മുടെയൊക്കെ ജീവിതത്തില്‍ പാലിന്റെ പുണ്യവും പൊലിമയും നമുക്കുതരുന്നത് ഈ മിണ്ടാപ്രാണികളാണ്. രണ്ടും അമ്മമാരാണ്. ഉറപ്പിച്ചുപറയട്ടെ, എവിടെ, എപ്പോള്‍ സൗകര്യമുണ്ടായാലും ഞാന്‍ ഇവര്‍ക്കൊപ്പം ഇനിയും സമയം ചിലവിടും. താങ്കളും അങ്ങനെ ചെയ്യാന്‍, ഞാന്‍ ആഗ്രഹിക്കുന്നു. ഗോമാതാവിനെ പൂജിക്കാനും പരിപാലിക്കാനും പഠിപ്പിച്ച അച്ഛനമ്മമാര്‍ക്ക് നന്ദി. നല്ലതിനെതിരെ എന്നും ഗോബാക്ക് വിളിക്കാന്‍ പഠിച്ചവരോട് പരിഭവമൊന്നുമില്ല. കാരണം, അതാണ് എന്റെ ഭാരതീയ സംസ്‌കാരം എന്നെ പഠിപ്പിച്ചിരിക്കുന്നത്. മനസ്സുനിറഞ്ഞു നിര്‍ത്തുന്നു. നന്മയുടെ പാലാഴി പരന്നൊഴുകട്ടെ’.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button