രാജ്യത്ത് വ്യത്യസ്ഥമായൊരു ബ്രാൻഡ് ക്യാമ്പയിനിന് തുടക്കമിട്ട് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന പ്രമേയവുമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പുതിയകാല ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം മനുഷ്യ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇവ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുളള പ്രവർത്തനങ്ങൾക്കും ഫെഡറൽ ബാങ്ക് രൂപം നൽകിയിട്ടുണ്ട്.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, മറാത്തി, ഗുജറാത്തി, ബംഗാളി തുടങ്ങി ഏഴ് ഭാഷകളിലാണ് ക്യാമ്പയിൻ അവതരിപ്പിക്കുന്നത്. കൂടാതെ, ക്യാമ്പയിനിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ബാങ്ക് ജീവനക്കാരോ, ഇടപാടുകാരോ, ബാങ്കിന്റെ പങ്കാളികളോ ആയിരിക്കും. ഫെഡറൽ ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം.വി.എസ് മൂർത്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
Post Your Comments