
കൊച്ചി: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. എറണാകുളം നായരമ്പലം സ്വദേശി ശിവനാണ് അറസ്റ്റിലായത്.
പേരാവൂര്‍ സ്വദേശിയില്‍ നിന്നാണ് ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയെടുത്തത്. 10000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
ഇയാള്‍ നേരത്തെ പല തവണ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 2018-ല്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments