നാഗര്‍കോവില്‍ : കന്യാകുമാരി ജില്ലയിലെ പ്രസിദ്ധിയാര്‍ജിച്ച മണ്ടയ്ക്കാട് ദേവീ ക്ഷേത്രത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് കന്യാകുമാരി ദേവസ്വം വിലക്ക് ഏര്‍പ്പെടുത്തി. ദേവസ്വത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നു.
Read Also: കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം
വര്‍ഷം തോറുമുള്ള മാശി കൊട ഉത്സവത്തിന്റെ ഭാഗമായിഹൈന്ദവ സേവാ സംഘം 86 വര്‍ഷമായി നടത്തുന്ന മതസമ്മേളനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഹിന്ദു സംഘടനകള്‍ സേവാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇരുമുടിക്കെട്ടുമായി ദര്‍ശനം നടത്തുന്ന മണ്ടക്കാട്ട് ക്ഷേത്രത്തിലെ കൊട മഹോത്സവം കുംഭമാസത്തിലെ അവസാനത്തെ ചൊവാഴ്ച്ച ആണ് കൊണ്ടാടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുക്കുന്ന കൊട മഹോത്സവത്തില്‍ സ്വകാര്യ സംഘടനകള്‍ ഇടപെടരുത് എന്നാണ് കന്യാകുമാരി ദേവസ്വത്തിന്റെ ഉത്തരവ്.
കന്യാകുമാരി ജില്ലയില്‍ ആത്മീയ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന സംഘടനയാണ് ഹിന്ദു സേവാ സംഘം. വ്യാപകമായ മത പരിവര്‍ത്തനം നടന്നിരുന്ന ഇവിടെ സേവാ സംഘത്തിന്റെ പ്രവര്‍ത്തന ഫലമായി ആധ്യാത്മികമായ ഉണര്‍വ് ഉണ്ടായിട്ടുണ്ടായിരുന്നു. തികച്ചും പാരമ്പര്യമായ രീതിയില്‍, കന്യാകുമാരി ജില്ലയുടെ തനത് നിലനിര്‍ത്തിക്കൊണ്ട് , കുട്ടികള്‍ ഹിന്ദു ചരിത്രവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഹിന്ദു സേവാ സംഘം നേതൃത്വം നല്‍കിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം ഹൈന്ദവസേവാ സംഘത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്തത് തെലങ്കാന ഗവര്‍ണര്‍ ഡോ തമിഴിസൈ സൗന്ദരരാജനായിരുന്നു. ഹൈന്ദവാചാരങ്ങളോട് പുച്ഛം പുലര്‍ത്തിയിരുന്നവരെ ഹിന്ദു ഉത്സവങ്ങളില്‍ നിര്‍ബന്ധിത പ്രസംഗകരാക്കുന്ന ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റി എന്‍ഡോവ്മെന്റ് (എച്ച്ആര്‍സിഇ) ബോര്‍ഡിന്റെ നടപടിയെ ഫലപ്രദമായി പ്രതിരോധിക്കുവാന്‍ ഹിന്ദു സേവാ സംഘം നടത്തിയിരുന്ന മത സമ്മേളനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ കന്യാകുമാരി ദേവസ്വം അധികൃതര്‍ ഹിന്ദു സേവാ സംഘത്തിന്റെ പ്രവര്‍ത്തനം അനുവദിക്കില്ല എന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ്. ഇതിനെതിരെ ഭക്തജനങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്.
Post Your Comments