Latest NewsKeralaNews

ജീവിക്കാൻ ഒരു വഴിയുമില്ല, എല്ലാം നഷ്ടപ്പെടുന്നതിന് മുൻപുള്ള അവസാന ശ്രമം: സ്വന്തം വൃക്ക വിൽപ്പനയ്ക്ക് വെച്ച് 55 കാരൻ

മലപ്പുറം: ജീവിക്കാന്‍ നിവൃത്തി ഇല്ലാതായതോടെ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വെച്ച 55-കാരന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് 11 ലക്ഷം രൂപയുടെ കടം റ്റുന്നതിനായി സ്വന്തം വൃക്ക വിൽപ്പനയ്ക്ക് വെയ്ക്കുന്നുണ്ടെന്ന് പോസ്റ്റർ അടിച്ചത്. മലപ്പുറം ജില്ലയുടെ പെരിന്തല്‍മണ്ണ മുതലുള്ള സ്ഥലത്ത് ഒ പോസറ്റീവ് വൃക്ക വില്‍പ്പനയ്ക്കുണ്ട് എന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ച് സജി പതിപ്പിച്ച പോസ്റ്റർ നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്.

42 കൊല്ലമായി പെയിന്റിങ് പണി എടുക്കുന്ന സജി കഴിഞ്ഞ 26 കൊല്ലമായി വാടക വീട്ടിലായിരുന്നു താമസം. രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങൾ ചിലവായി. കടം വാങ്ങിയായിരുന്നു ചികിത്സ നടത്തിയിരുന്നത്. സജിയുടെ മൂന്ന് ആണ്‍ മക്കളില്‍ രണ്ട് പേര്‍ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനം ഇരുവര്‍ക്കുമില്ല. ആറായിരം രൂപയാണ് ഇരുവർക്കും മാസം ലഭിക്കുന്നത്. ഇതിനിടെ കടം വാങ്ങി, പത്ത് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഇവിടെ ഒരു വീടും വെച്ചു. എന്നാൽ, ഈ കടം വീട്ടാനും സജിക്കായില്ല.

കടം കയറി ആശിച്ചുമോഹിച്ച് വാങ്ങിച്ച 10 സെന്റ് കിടപ്പാടവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് സജി വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ക്ക് എതിര്‍പ്പാണെങ്കിലും കടം തീര്‍ക്കാന്‍ ഇതല്ലാതെ മറ്റുവഴിയില്ലെന്നാണ് സജി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button