നിലമ്പൂർ: കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പന്നിക്കുളം ചാത്തങ്ങോട്ടുപുറം സുമിത, ഊട്ടുപുറത്ത് അജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുള്ളിയോട് പന്നിക്കുളത്ത് ഇന്നലെ രാവിലെ പത്തുമണിയോടെ പന്നിക്കുളത്ത് നീർത്തട പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പ്രവൃത്തി നടത്തുന്നതിനിടെയാണ് ഇവർക്കു നേരെ പന്നിയുടെ ആക്രമണമുണ്ടായത്. ഓടിയടുത്ത കാട്ടുപന്നി ഇവരെ തട്ടി മറച്ചിട്ടു. ആക്രമണത്തിൽ സുമിതയുടെ വലതുകൈയ്ക്കും കാലിനും പരിക്കേറ്റു. പന്നിയുടെ ആക്രമണത്തിനിടെ തെറിച്ചുവീണ അജിതയുടെ വായിലൂടെ രക്തം വരികയും കവിളിന് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. അജിതയ്ക്ക് കാലിന് മുറിവേറ്റിട്ടുമുണ്ട്.
Read Also : ലൈഫ് മിഷൻ കോഴ കേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗം സത്യന്റെ നേതൃത്വത്തിലാണ് രണ്ടുപേരെയും നിലമ്പൂർ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. നീർത്തട നിർമാണ ജോലിക്ക് 37 തൊഴിലാളികളാണുണ്ടായിരുന്നത്. അജിതയും സുമിതയും ഒരു ഭാഗത്തും മറ്റുള്ളവർ മറ്റു ഭാഗങ്ങളിലുമായിരുന്നു പണിയെടുത്തിരുന്നത്.
Post Your Comments