KeralaLatest NewsNews

പൊലീസും കണ്ടക്ടറുമൊന്നുമല്ല: കേരളത്തിൽ മാനസിക സംഘർഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സർക്കാർ ജോലിക്കാർ ഇവരാണ്

കേരളത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന സർക്കാർ ജോലിക്കാർ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. പോലീസുകാരാണെന്നും കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർ ആണെന്നും ഉത്തരമുള്ളവർ ഉണ്ടാകും. എന്നാൽ, ഇവരാരുമല്ല. ബിവറേജസ് ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്നവർ കടുത്ത മാനസിക സംഘർഷമാണ് അനുഭവിക്കുന്നത്. രണ്ടാഴ്ച മുൻപ് നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് ബിവറേജസ് ഔട്ട്ലെറ്റുകളിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്താനായിരുന്നു പരിശോധന. മോശമല്ലാത്ത വരുമാനമുള്ള ഈ മേഖലയിൽ ജോലി ചെയ്യുന്നവർ അനുഭവിക്കുന്ന മാനസിക സംഘർഷം വളരെ വലുതാണെന്ന കണ്ടെത്തലാണ് വിജിലൻസിന് ലഭിച്ചത്.

രണ്ടാഴ്ച മുമ്പായിരുന്നു കൈക്കൂലിക്കാരെ പ്രതീക്ഷിച്ച് കണ്ണൂർ ജില്ലയിലെ ചില ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. കെെക്കൂലിക്കാരെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെ ജീവനക്കാരുടെ ബാഗുകളും വിജിലൻസ് സംഘം പരിശോധിച്ചു. പണമാണ് ബാഗുകളിൽ പ്രതീക്ഷിച്ചതെങ്കിലും മിക്കവാറുമുള്ള ജീവനക്കാരുടെ ബാഗുകളിൽ കാണാൻ കഴിഞ്ഞത് പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നുകളായിരുന്നു. രാവിലെ ഒൻപതര മുതൽ രാത്രി 9 വരെ ജീവനക്കാർ വലിയ രീതിയിലുള്ള മാനസിക പരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നുള്ള സൂചനകളാണ് വിജിലൻസിന് ലഭിച്ചിരിക്കുന്നത്. വിജിലൻസ് റിപ്പോർട്ട് നൽകിയതോടെയാണ് ഇക്കാര്യം ബിവറേജസ് കോർപ്പറേഷൻ്റെ ശ്രദ്ധയിൽ എത്തുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button