Latest NewsSaudi ArabiaNewsInternationalGulf

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ്: ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ

റിയാദ്: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫിഫ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 2023 ഡിസംബർ 12 മുതൽ 22 വരെയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

Read Also: ആകാശടക്കമുള്ള ഗുണ്ടകളെ സിപിഎം വളർത്തുന്നു, ശേഷം വിവാഹം, വീട്, ജയിലില്‍ വേണ്ട സംരക്ഷണം എന്നിവ നല്‍കുന്നു’-മാര്‍ട്ടിന്‍

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുന്നത് രാജ്യത്തെ ഫുട്‌ബോൾ മേഖലയിൽ അടുത്തിടെ ദൃശ്യമായിട്ടുള്ള പുത്തൻ ഉണർവിന് കൂടുതൽ ശക്തി പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ മുൻനിര ഫുട്‌ബോൾ ക്ലബ്ബുകളെയും അവരുടെ ആരാധകരെയും സൗദി അറേബ്യയിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതിൽ തങ്ങൾക്ക് അഭിമാനവും സന്തോഷവുമുണ്ടെന്ന് കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പ്രതികരിച്ചു.

അതേസമയം, 2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് നേരത്തെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) 2023 അറിയിച്ചിരുന്നു.

Read Also: മെഡിക്കൽ കോളേജിൽ യുവാവിനെ മർദിച്ച സുരക്ഷാ ജീവനക്കാരനെ തിരിച്ചെടുത്ത സംഭവം: വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button