KeralaLatest NewsNews

ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയണം: കെ സുരേന്ദ്രൻ

തൃശൂർ: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി നടന്നായാളാണ് ശിവശങ്കരൻ. ലൈഫ് മിഷൻ കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ അസാധാരണ ഇടപെടലുകളാണ് നടത്തിയത്. വിജിലൻസിനെ കൊണ്ട് ഫയലുകൾ പിടിച്ചെടുത്തും ജൂഡിഷ്യൽ അന്വേഷണം നടത്തിയും അന്വേഷണത്തിനെതിരെ തട്ടിപ്പുകാരനായ സന്തോഷ് ഈപ്പൻ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കക്ഷി ചേർന്നും അന്വേഷണത്തെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

Read Also: പൊലീസും കണ്ടക്ടറുമൊന്നുമല്ല: കേരളത്തിൽ മാനസിക സംഘർഷം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സർക്കാർ ജോലിക്കാർ ഇവരാണ്

ഇതിന് പൊതുഖജനാവിലെ പണം ദുരുപയോഗിച്ചു. എല്ലാ തട്ടിപ്പുകളുടെയും സൂത്രധാരൻ മുഖ്യമന്ത്രി പിണറായി വിജയനാണ്. കള്ളൻ കപ്പലിൽ തന്നെയാണുള്ളത്. ഇനിയെങ്കിലും ഇക്കാര്യം ജനങ്ങളോട് തുറന്നു പറയാൻ മുഖ്യമന്ത്രി തയ്യാറാവണം. സംശയത്തിന്റെ കുന്തമുന പിണറായി വിജയനിലേക്കാണ് നീളുന്നത്. മുഖ്യമന്ത്രിയുടെ എല്ലാ ഇടപാടുകളിലും ശിവശങ്കരനുണ്ടായിരുന്നു. ഔദ്യോഗികമായും അനൗദ്യോഗികമായും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ഇടപെടലുകളെല്ലാം ശിവശങ്കരനാണ് നടത്തിയത്. ശിവശങ്കരൻ കോഴ വാങ്ങിയെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുക തന്നെ ചെയ്യും. ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ചത് സർക്കാർ സംവിധാനത്തിനകത്തു തന്നെയുള്ളവരാണ്. 20 കോടിയുടെ ഫണ്ടിൽ 5 കോടിയും അടിച്ചുമാറ്റുന്ന വെട്ടിപ്പ് വീരപ്പനും ലാലുപ്രസാദ് യാദവ് പോലും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു കൊള്ള സംഘം പോലെയാണ് പ്രവർത്തിച്ചത്. അവസാന ശ്വാസം വരെ ശിവശങ്കരനെ രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. സ്പ്രിംഗ്‌ളർ ഇടപാടിലും ശിവശങ്കരനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇപ്പോൾ ജയിലിലായ ശിവശങ്കരന് ഇനി സുരക്ഷ നൽകുകയാണ് വേണ്ടത്. സ്വപ്നയെ ജയിലിൽ പോയി ജയിൽ ഡിജിപി തന്നെ ഭീഷണിപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. അവർ എന്തു ചെയ്യാനും മടിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്രമോദി ഭരിക്കുമ്പോൾ ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല. എല്ലാ അഴിമതിക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എത്ര ഉന്നതനായാലും നിയമത്തിന്റെ വലയ്ക്ക് പുറത്തുപോകാനാകില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: ഉംറ തീർത്ഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങാം: സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button