KeralaLatest News

രണ്ട് ഭാര്യമാരുണ്ടായിട്ടും 14 കാരിയായ മകളെ ലൈം​ഗികമായി പീഡിപ്പിച്ചത് രണ്ടു വർഷത്തോളം: മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: സ്വന്തം മകളെ 14 വയസ് മുതൽ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രതിയെ കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മകളുടെ ക്ലാസ് ടീച്ചർക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്. കുട്ടി പഠനത്തിൽ പിന്നോട്ട് പോയതും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ് ടീച്ചർക്ക് സംശയം തോന്നാൻ കാരണം. ടീച്ചർ കുട്ടിയോട് കാര്യങ്ങൾ തിരക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

ക്ലാസ് ടീച്ചറിനോട് കുട്ടി സംഭവം വെളിപ്പെടുത്തിയതോടെയാണ് ഇയാൾ അറസ്റ്റിലായത്. രണ്ട് ഭാര്യമാരുള്ള പ്രതിക്ക് ഇരു ബന്ധങ്ങളിലും വേറെയും മക്കളുണ്ട്. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ഈ മാസം 28 വരെ റിമാൻഡ് ചെയ്തത്. 2020 മാർച്ച് മാസത്തിലാണ് മലപ്പുറം മഞ്ചേരിയിൽ പിതാവ് 14 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. 2020 മാർച്ച് മാസത്തിൽ തൊട്ടടുത്തുള്ള ആളില്ലാത്ത ബന്ധുവീട്ടിലേക്ക് മകളെ കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്നാണ് കേസ്.

മൂന്ന് ദിവസം കഴിഞ്ഞ് ഇതേ വീട്ടിൽ വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി പിന്നീടും ലൈംഗിക പീഡനം തുടർന്നു. 2021 ആഗസ്റ്റിൽ പലതവണ പീഡ‍ിപ്പിച്ചെന്നും കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. 2022 സെപ്തംബറിൽ വീടിന് അടുത്തുള്ള റബ്ബർ തോട്ടത്തിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഈ വർഷം ഡിസംബർ 31ന് സ്വന്തം വീട്ടിൽ വെച്ചും പീഡനത്തിനിരയാക്കിയതായി പരാതിയിൽ പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button